A B C has actively involved in the social and cultural events of Kerala expressing their views and goals. By that it emerged head and shoulders above all other cultural organizations to prove its propensity. These active participations help us to sustain the great genius ADOOR BHASIS’ memory green and agile.

 
   
 

അടൂര്‍ ഭാസി എന്ന ബഹുമുഖപ്രതിഭയെ ഓര്‍മയില്‍ സൂക്ഷിക്കുന്ന ഒരുകൂട്ടം കലാപ്രേമികളുടെ കൂട്ടായ്മയാണ് അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം. 2005 സെപ്റ്റംബര്‍ 5-ാം തീയതി ചരിത്രപ്രസിദ്ധമായ വി.ജെ.റ്റി. ഹാളില്‍ ഭാസി സംവിധാനം ചെയ്ത വിടരുന്നമൊട്ടുകള്‍ എന്ന നാടകത്തിന്റെ തിരശ്ശീല ഉയര്‍ന്നപ്പോള്‍ എ.ബി.സി. അഥവാ അടൂര്‍ ഭാസി കള്‍ച്ചറല്‍ ഫോറം എന്ന സംഘടനയും പിറവികൊണ്ടു. അന്നുമുതല്‍ കേരള സാംസ്‌കാരിക രംഗത്ത് സ്വന്തമായ സ്ഥാനം സൃഷ്ടിച്ചുകൊണ്ട് ഈ സംഘടന അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ശ്രീ. ആര്‍.എസ്. പ്രദീപ് സെക്രട്ടറിയായും ശ്രീ രാകേഷ് എസ്. ആര്‍. പ്രസിഡന്റായും ആരംഭിച്ച സംഘടനയ്ക്ക് അടൂര്‍ഭാസായുടെ പിന്‍തലമുറക്കാരനായ ശ്രീ. ബി. ഹരികുമാറിന്റെ നിറഞ്ഞ സാന്നിദ്ധ്യം കൂടുതല്‍ കരുത്തും ആവേശവും നല്‍കുന്നു. അടൂര്‍ഭാസി എന്ന അനശ്വര കലാകാരന്റെ ഓര്‍മനിലനിര്‍ത്തുവാനായി അദ്ദേഹത്തിന്റെ പേരില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുകയും വിതരണംചെയ്യുകയും ചെയ്യുന്നതുവഴി, വര്‍ത്തമാനകാലത്തിലെ കലാകാരന്മാര്‍ക്ക് പ്രചോദനമാവാനും സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില്‍ സ്വതന്ത്രമായ പ്രവര്‍ത്തനത്തിലൂടെ 250-ലേറെ വ്യക്തികളെ ആദരിക്കാനും എ.ബി.സി.യ്ക്ക് സാധിച്ചിട്ടുണ്ട്. കലാകാരന്മാരെ മാത്രമല്ല സമൂഹത്തിന്റെ പുരോഗമനത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലകളിലെയും പ്രമുഖ വ്യക്തിത്വങ്ങളെ അടൂര്‍ഭാസി എന്ന കലാകാരന്റെ പേരില്‍ ആദരിക്കാന്‍ കഴിഞ്ഞു എന്നതില്‍ എ.ബി.സി. അങ്ങേയറ്റം അഭിമാനിക്കുന്നു. ഭാരതത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന നാടകപുരസ്‌കാരങ്ങളില്‍ ഒന്ന് നല്‍കുന്നത്. എ.ബി.സി.യാണ് എന്നതും ഈ ചെറുസംഘടനയുടെയും ഒപ്പം അടൂര്‍ഭാസി എന്ന ചിരഞ്ജീവിയായ കലാകാരന്റെയും വിജയമായി ഞങ്ങള്‍ കരുതുന്നു. ശുദ്ധ ഹാസ്യത്തെയും കലര്‍പ്പില്ലാത്ത അഭിനയത്തെയും എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള മലയാള സമൂഹത്തിനു മുന്നില്‍ അടൂര്‍ഭാസി എന്ന ജ്വലിക്കുന്ന ഓര്‍മ്മയ്ക്കു മുന്നില്‍ ഈ വെബ്‌സൈറ്റ് സമര്‍പ്പിക്കുന്നു.




 
   
   
   
Adoor Bhasi Cultural Forum, Santhini, Arasummoodu, Kulathoor P.O., Trivandrum - 53, E-mai: adoorbhasicuolturalform@gmail, Ph: 9746149747